പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; വയനാട്–കണ്ണൂർ പാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

വയനാട്–കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് റോഡിലേക്ക് മണ്ണും കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ വലിയ തോതിൽ മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടിയിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

പാൽച്ചുരം വഴി യാത്ര ചെയ്യേണ്ടവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കണ്ണൂർ ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ബദൽ പാതകൾ ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാൽച്ചുരം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും റോഡിൽ മണ്ണും കല്ലുകളും വീഴുന്നതിനും സാധ്യതയുള്ളതിനാൽ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *