ബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് മോഷണം പോയ സംഭവത്തെ തുടർന്ന് കൂട്ടസ്ഥലമാറ്റം.
എ.എസ്.ഐമാർ ഉൾപ്പെടെ സ്റ്റേഷനിലെ 21 പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. സെപ്റ്റംബർ 10നാണ് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഹാൻസ് മോഷണവിവരം പുറത്തുവന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.