കൽപ്പറ്റ: നിയുക്ത മുഖ്യമന്ത്രി V. D. Satheesan പ്രഖ്യാപിച്ച പുതിയ മന്ത്രിസഭയിൽ വയനാട്ടിൽ നിന്ന് ഇടം നേടിയത് T. Siddique മാത്രം. കന്റോൺമെന്റ് ഹൗസിൽ നടന്ന പ്രഖ്യാപനത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ പട്ടികയിൽ I. C. Balakrishnan ഉൾപ്പെട്ടില്ല.
അവസാനഘട്ട ചർച്ചകളിൽ Shanimol Usman, T. Siddique, Anwar Sadath എന്നിവരുടെ പേരുകളാണ് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ നറുക്ക് വീണത് ടി സിദ്ദിഖിനായിരുന്നു.
ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും തമ്മിൽ ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന സൂചന. എന്നാൽ ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ലഭിച്ചത് K. A. Thulasiക്കാണ്. ടേം വ്യവസ്ഥ നടപ്പായാൽ രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്ണന് മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്. ടേം വ്യവസ്ഥയെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ പിന്നീട് അറിയിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുൾപ്പെടെ 21 അംഗങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്. കോൺഗ്രസിൽ നിന്ന് Ramesh Chennithala, Sunny Joseph, K. Muraleedharan, Bindu Krishna, A. P. Anil Kumar, P. C. Vishnunath, T. Siddique, M. Liju, Roji M. John, O. J. Janish, K. A. Thulasi എന്നിവരാണ് മന്ത്രിമാർ.
മുസ്ലിം ലീഗിൽ നിന്ന് P. K. Kunhalikutty, P. K. Basheer, K. M. Shaji, N. Shamsudheen, V. E. Abdul Gafoor എന്നിവർ മന്ത്രിസഭയിൽ ഇടം നേടി.
Thiruvanchoor Radhakrishnan സ്പീക്കറായും Shanimol Usman ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. മന്ത്രിസഭാ പട്ടിക ഗവർണർ Rajendra Arlekarക്ക് വി ഡി സതീശൻ കൈമാറി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
വകുപ്പുവിഭജനം ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും അന്തിമ നിർദേശം നാളെ സമർപ്പിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി Pinarayi Vijayan, Rajeev Chandrasekhar, Binoy Viswam ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.