സുൽത്താൻ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തിലെ റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരം ഗ്യാസ് സിലിണ്ടറിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് തീപിടിത്തമുണ്ടായി. വീട്ടുകാർ ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
തീപിടിച്ച സിലിണ്ടർ സുരക്ഷിതമായി വീടിന് പുറത്തേക്ക് മാറ്റിയ അഗ്നിരക്ഷാസേനാംഗങ്ങൾ പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. സമയബന്ധിതമായ ഇടപെടൽ മൂലം വലിയ അപകടവും കൂടുതൽ നാശനഷ്ടങ്ങളും ഒഴിവാക്കാൻ സാധിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ മാർട്ടിൻ, മുകേഷ്, സുധീഷ്, ശ്യാം കുരിയൻ, രാജേഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്.