യുപിഐ ഇടപാടുകൾക്ക് ഇനി ഫീസ്; പുതിയ ഉത്തരവ് പുറത്തിറങ്ങി!

UniCare Dubai jobs 2026 for nurses, pharmacists, digital marketing and healthcare professionals

രാജ്യത്തെ യുപിഐ ഇടപാടുകളിൽ പുതിയ ഫീസ് ഘടന പ്രഖ്യാപിച്ചു. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യുടെ പുതിയ ചട്ടപ്രകാരം, 2026 ഒക്ടോബർ 15 മുതൽ ₹2,000ന് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം വരെ Merchant Discount Rate (MDR) ബാധകമാകും.

എന്നാൽ സാധാരണക്കാർ തമ്മിലുള്ള വ്യക്തി-വ്യക്തി (P2P) യുപിഐ ഇടപാടുകൾക്ക് യാതൊരു ഫീസും ഉണ്ടാകില്ല. ₹2,000 വരെയുള്ള വ്യക്തി-വ്യാപാരി (P2M) ഇടപാടുകളും സൗജന്യമായി തുടരും.

₹2,000ന് മുകളിലുള്ള സാധാരണ വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം MDR ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഇടപാടിന് പരമാവധി ഈടാക്കാവുന്ന തുക ₹300 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ₹75,000 അല്ലെങ്കിൽ അതിന് മുകളിലുള്ള ഇടപാടുകളിലാണ് പരമാവധി ₹300 ബാധകമാകുക.

റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഇൻപുട്ടുകൾ തുടങ്ങിയ പ്രത്യേക മേഖലകളിൽ ₹2,000ന് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനത്തിന് പകരം ₹5 ഫ്ലാറ്റ് MDR ആയിരിക്കും.

പ്രധാനമായി, ഈ MDR ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കാനുള്ളതല്ല. വ്യാപാരികളാണ് ഇത് വഹിക്കേണ്ടത്. ഉപഭോക്താക്കളിലേക്ക് ഈ ചെലവ് മാറ്റാതിരിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

അതേസമയം, പ്രതിമാസം ₹1 ലക്ഷം വരെ UPI QR വഴി സ്വീകരിക്കുന്ന ചെറിയ വ്യാപാരികൾക്ക് സീറോ-MDR ആനുകൂല്യം തുടരും. ഏകദേശം 96 ശതമാനം വ്യാപാരി ഇടപാടുകളെയും പുതിയ MDR ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *