പഠനം പാതിവഴിയിൽ മുടങ്ങിയോ? തുല്യതാ കോഴ്സിലൂടെ പത്താംതരവും ഹയർസെക്കൻഡറിയും സ്വന്തമാക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.

Announcement on extended deadline for equivalency course applications

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി.

ഏഴാം ക്ലാസ് പാസായ 17 വയസ്സ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയെങ്കിലും വിജയിക്കാത്തവർക്കും പത്താംതരം തുല്യതാ കോഴ്സിൽ ചേരാം. പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ സംസ്ഥാന പരീക്ഷാഭവന്റെ മേൽനോട്ടത്തിലായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഉപരിപഠനം, ജോലിയിൽ പ്രമോഷൻ, പി.എസ്.സി നിയമനം എന്നിവയ്ക്ക് അർഹത ലഭിക്കും. പത്താംതരം തുല്യതാ കോഴ്സിന്റെ ഫീസ് 1,050 രൂപയാണ്.

അതേസമയം, പത്താം ക്ലാസ് വിജയിച്ച 22 വയസ്സ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ പ്രവേശനം നേടാം. പ്ലസ് ടു, പ്രീഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നവർക്കും പരീക്ഷയിൽ വിജയിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് കോഴ്സ് ലഭിക്കുക.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിക്കുന്നവർക്ക് ഉപരിപഠനത്തിന് യോഗ്യത ലഭിക്കും. അഡ്മിഷൻ ഫീസും കോഴ്സ് ഫീസും ഉൾപ്പെടെ ആകെ 2,000 രൂപയാണ് ഫീസ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *