
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് ₹120 കുറഞ്ഞതോടെ വില ₹1,14,160 ആയി. ഗ്രാമിന് ₹15 കുറഞ്ഞ് ₹14,270ലെത്തി.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് ₹2,200 വരെ ഉയർന്ന ശേഷമാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ക്രൂഡ് ഓയിൽ വിലയിലെ വർധനയും ആഗോള സാമ്പത്തിക സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതും വിപണിയിൽ ശ്രദ്ധേയമാണ്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും സ്വർണവിലയിലെ ചലനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ജനുവരി 29ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് നിരക്ക്. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ₹1 ലക്ഷം കടന്നത്.