ജോലി തേടുന്നവർ ശ്രദ്ധിക്കുക; വയനാട്ടിൽ വിവിധ തസ്തികകളിലേക്ക് നിയമനം

Latest job vacancies and recruitment notifications in Wayanad district

എന്‍ജിനീയറിങ് അപ്രന്റീസ് നിയമനം

ഇന്റർവ്യൂ : സെപ്റ്റംബർ 3

ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഗ്രാജുവേറ്റ് എന്‍ജിനീയറിങ് അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങില്‍ ബി.ടെകാണ് യോഗ്യത. അപേക്ഷകര്‍ക്ക് 2026 ജനുവരി ഒന്നിന് 28 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ എത്തണം. ഫോണ്‍- 04936 203013.

അധ്യാപക നിയമനം

ഇന്റർവ്യൂ : ഓഗസ്റ്റ് 31

മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ കെമിസ്ട്രി അധ്യാപക തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 31 ന് രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മത്സര പരീക്ഷയ്ക്കും കൂടിക്കാഴ്ചക്കും മേപ്പാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 282095, 9400006454.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

അധ്യാപക നിയമനം

ഇന്റർവ്യൂ : ഓഗസ്റ്റ് 31 ന്

കൈതക്കൊല്ലി ഗവ.എൽ.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി അധ്യാപക നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 31 രാവിലെ 11.30 ന് സ്കൂ‌ൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *