ജോലി തേടുന്നവർക്ക് സുവർണാവസരം; മാനന്തവാടിയിൽ അസാപ് തൊഴിൽ മേള

മാനന്തവാടി മേഖലയിലെ തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾക്ക് മികച്ച അവസരമായി അസാപ് കേരള തൊഴിൽ മേള സംഘടിപ്പിക്കുന്നു. മെയ് 16 രാവിലെ 10 മണിക്ക് മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന മേളയിൽ വിവിധ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും.

പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ബയോഡേറ്റയും ആവശ്യമായ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് എത്തിച്ചേരണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

HDFC Life Insurance, Megha’s Herbocare, Al Nahda Hypermarket, GTF Private Limited, Hike Learning Platform, Yes Bharat Wedding Collection, IQ Business Hub തുടങ്ങിയ സ്ഥാപനങ്ങളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 94959 99669

Related Posts

Leave a Reply

Your email address will not be published. Required fields are marked *