ക്ഷേമ പെൻഷൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; കോടികൾ അനുവദിച്ചു, വിതരണം നാളെ മുതൽ

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനുള്ള തുക സംസ്ഥാന സർക്കാർ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ ലഭിക്കും. പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. 51.59 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ മാസത്തെ പെൻഷൻ വിതരണം ഓഗസ്റ്റ് 31 വരെ തുടരും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

മുൻ മാസങ്ങളിലേതുപോലെ ഇത്തവണയും സഹകരണ സംഘങ്ങൾ മുഖേന അർഹരായ ഗുണഭോക്താക്കളുടെ വീടുകളിൽ പെൻഷൻ തുക എത്തിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *