
തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പിലൂടെ വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികൾ കൈക്കലാക്കിയെന്ന പരാതിയിൽ യുവതിയുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതി പ്രകാരം, നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയും മൂന്ന് യുവാക്കളും ചേർന്ന് ഹണിട്രാപ്പിൽ കുടുക്കി ഏകദേശം അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പിന്നീട് തട്ടിയെടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരനെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ പങ്കും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.